
ലക്നൗ : പേരയ്ക്ക തോട്ടത്തിൽ കയറി മോഷണം നടത്തിയെന്ന് ആരോപിച്ച് യു പിയിൽ ദളിത് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. യു പിയിലെ അലിഗഡിലാണ് സംഭവം. ഓം പ്രകാശെന്ന് യുവാവാണ് ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഭീംസെൻ, ബൻവാരിലാൽ എന്നിവരാണ് യുവാവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
പ്രാഥമിക കൃത്യം നിർവഹിക്കുന്നതിന് വേണ്ടിയാണ് ഓം പ്രകാശ് പേരയ്ക്കാ തോട്ടത്തിൽ പോയതെന്ന് സഹോദരൻ സത്യപ്രകാശ് പറഞ്ഞു. അവിടെ നിന്നും തിരികെ വരുമ്പോൾ പേരയ്ക്ക എടുത്ത് കഴിച്ചു. അതിനാണ് അവർ തല്ലിക്കൊന്നത് സത്യപ്രകാശ് പറയുന്നു. അടിയേറ്റ് അവശനായ നിലയിൽ കിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മരണപ്പെടുകയായിരുന്നു.