girl

കാൺപൂർ: അശ്ളീല‌ചിത്രം കണ്ട പ്രായപൂർത്തിയാകാത്ത കുട്ടി ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പത്ത് വയസുകാരനായ കുട്ടിയാണ് സംഭവത്തിൽ പ്രതി. ബന്ധുവിന്റെ ഫോണിൽ വീഡിയോ കണ്ട പത്തുവയസുകാരൻ തുടർന്ന് ഏഴ്‌ വയസുകാരിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പത്ത്‌വയസുകാരൻ കുറ്റം സമ്മതിച്ചതായി സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അശ്‌ളീല വീഡിയോയും കണ്ടിരുന്നു എന്നും ബാലൻ സമ്മതിച്ചു.

സംഭവം നടന്ന സമയം മൂന്നാം ക്ളാ‌സ് വിദ്യാർത്ഥിയായ പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള‌ളു. പുറത്തുപോയിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ തിരികെ മടങ്ങിയെത്തിയപ്പോൾ കുട്ടി ഭയന്ന് കരയുന്നതാണ് കണ്ടത്. തുടർന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കുറ്റം ചെയ്‌ത പത്ത് വയസുകാരനെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ അനുസരിച്ച് കുറ്റക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിലെ നിയമങ്ങളനുസരിച്ച് പത്തുവയസുകാരന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം.