mashura

മോഡലും ബിഗ്‌ബോസ് താരവുമായ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിലും സജീവമാണ്. ബഷീർ ബഷിയ്‌ക്കും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്‌ക്കും മക്കൾക്കുമൊക്കെ യൂട്യൂബ് ചാനലുണ്ട്. ബിബി ഫാമിലി എന്നറിയപ്പെടുന്ന ഇവർക്ക് സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

തങ്ങളുടെ വിശേഷങ്ങളെല്ലാം കുടുംബം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷീർ ബഷിക്കെതിരെ മുൻപ് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും വിമർശനങ്ങളൊന്നും ചെവികൊള്ളാതെ ഇരു ഭാര്യമാർക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരമെന്ന് ഇവരുടെ വീഡിയോകൾ കാണുന്നവർ‌ക്ക് മനസിലാകും.

മഷൂറയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയ്‌ക്ക് ഒരു സ്വർണമാലയാണ് ബഷീർ പിറന്നാൾ സമ്മാനമായി നൽകിയത്. മഷൂറയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സുഹാനയെഴുതിയ ഒരു കുറിപ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

'മറ്റൊരു അമ്മയിൽ എനിക്ക് ലഭിച്ച് സഹോദരി. ഒരു യഥാർത്ഥ സുഹൃത്ത്. നീ എന്റെ ജീവിതത്തിൽ വന്നത് എന്റെ ഭാഗ്യമാണ്. നമ്മുടെ ഈ ബന്ധം ജീവിതാവസാനം വരെ സൂക്ഷിക്കും.' - എന്നാണ് സുഹാന കുറിച്ചിരിക്കുന്നത്.