
താടിയെടുത്ത് ക്ളീൻ ഷേവ് മുഖവുമായി എത്തുന്ന പിതാവിനെ ഒറ്റ നോട്ടത്തിൽ മനസിലാകാതെ താനാരാ എന്ന മട്ടിൽ നോക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറൽ. എന്നും താടി വച്ച അച്ഛനെ കണ്ടു ശീലിച്ച കുഞ്ഞ് ക്ലീൻ ഷേവ് ചെയ്ത മുഖം കണ്ട് ശരിക്കും ആശ്ചര്യപ്പെടുകയാണ്. ക്ലീൻ ഷേവ് ചെയ്ത മുഖം മറച്ച് വച്ചാണ് പിതാവ് കുഞ്ഞ് കിടന്ന തൊട്ടിലിനടുത്തേയ്ക്ക് വന്നത്. പിന്നാലെ മുഖം മറച്ച തുണി മാറ്റിയപ്പോഴാണ് കുഞ്ഞ് സ്തംഭിച്ചുപോയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം 37,000ത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. ആദ്യം പിതാവിനെ മനസിലായില്ലെങ്കിലും പിന്നാലെ കൂട്ടുകൂടുന്നതും വീഡിയോയിൽ കാണാം.