
സിഡ്നി: ശ്രീലങ്കയുടെ ട്വന്റി-20 ലോകകപ്പ് താരം ധനുഷ്ക ഗുണതിലകെ ലൈംഗീകാതിക്രമക്കേസിൽ ഓസ്ട്രേലിയയിൽ അറസ്റ്റിൽ. ഒരു യുവതി നൽകിയ പരാതിയിൽ സിഡ്നി പൊലീസാണ് ഗുണതിലകെയെ അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ ഇംഗ്ലണ്ടിനെതിരായ സൂപ്പർ 12 മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗുണതിലകെയുടെ അറസ്റ്റ്. ഡേറ്റിംഗ് ആപ്പ്‌വഴി പരാജയപ്പെട്ട 29കാരിയാണ് നവംബർ രണ്ടിന് ഗുണതിലകെ സിഡ്നിയിലെ റോസ്ബെയിലെ ഒരു വീട്ടിൽവച്ച് പീഡിപ്പിച്ചെന്ന് പരാതി നൽകിയത്. സമ്മതമില്ലാതെ ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടതടക്കം നാലോളം കേസുകളാണ് താരത്തിനെതിരെ എടുത്തിരിക്കുന്നത്. ഗുണതിലകെ ഇല്ലാതെ ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങും. പരിക്ക് മൂലം പ്രാഥമിക റൗണ്ടിനുള്ള ടീമിൽ നിന്ന് ഗുണതിലകയെ ഒഴിവാക്കിയിരുന്നു. പകരമൊരു താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഗുണതിലകെ ടീമിനൊപ്പം ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു.