ola

 കഴിഞ്ഞമാസം വില്പന വളർച്ച 286%

കൊച്ചി: ഇന്ത്യൻ ഇലക്‌ട്രിക് ടൂവീലർ വിപണി ഒക്‌ടോബറിൽ കാഴ്‌ചവച്ചത് 2021 ഒക്‌ടോബറിനേക്കാൾ 286 ശതമാനം വില്പനവളർച്ച.
ഈ രംഗത്ത് പുത്തൻ കമ്പനികളുടെ ഉദയം,​ മികച്ചനിലവാരമുള്ള മോഡലുകൾ,​ ഇലക്‌ട്രിക് വണ്ടികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളിലെ മികച്ച അവബോധം,​ പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച് കാര്യമായ വിലവ്യത്യാസമില്ലായ്‌മ,​ കുറഞ്ഞ മെയിന്റനൻസ് ചെലവ് തുടങ്ങിയ കാരണങ്ങളും ഉത്‌സവകാലവും വിപണിയുടെ കുതിപ്പിന് സഹായകമായെന്ന് കരുതുന്നു.
ഈവർഷം ജനുവരി-ഒക്‌ടോബറിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 4.01 ശതമാനം വളർച്ചയോടെ 4.72 ലക്ഷം പുതിയ ഇലക്‌ട്രിക് സ്കൂട്ടറുകൾ രജിസ്‌ട്രേഷൻ നേടി നിരത്തിലെത്തി. വാഹൻ പോർട്ടലിലെ കണക്കുപ്രകാരം ഒക്‌ടോബറിലെ മാത്രം രജിസ്‌ട്രേഷൻ 76,​581 ഇ-സ്കൂട്ടറുകളാണ്.
മൊത്തം ടൂവീലർ വില്പനയിൽ ഇപ്പോൾ 4.7 ശതമാനമാണ് ഇ-സ്കൂട്ടറുകളുടെ വിഹിതം. അതേസമയം,​ സെപ്തംബറിൽ 5.1 ശതമാനം വിഹിതമുണ്ടായിരുന്നു. അടുത്ത 8-10 മാസത്തിനകം തന്നെ വിഹിതം 10 ശതമാനത്തിൽ എത്തിയേക്കാമെന്ന വിലയിരുത്തലുകളും ശക്തമാണ്.

കുതിക്കുന്ന കണക്ക്

 19,286 : 2021 ഒക്‌ടോബറിൽ വില്പന 19,​286 ഇ-സ്കൂട്ടറുകളായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ 76,​581.

 4.7% : കഴിഞ്ഞമാസം ഇ-സ്കൂട്ടറുകളുടെ വിപണിവിഹിതം 4.7 ശതമാനം. സെപ്തംബറിൽ 5.1 ശതമാനം,​ ആഗസ്‌റ്റിൽ 4.7 ശതമാനം,​ ജൂലായിൽ 4 ശതമാനം എന്നിങ്ങനെയായിരുന്നു

 21% : ഒല ഇലക്‌ട്രിക്കാണ് കഴിഞ്ഞമാസം ഏറ്റവുമധികം വില്പന നേടിയത്; 16,​170 യൂണിറ്റുകൾ. വിപണിവിഹിതം 21%.

 19.5% : രണ്ടാംസ്ഥാനത്ത് ഒക്കിനാവ ഓട്ടോടെക്; വിപണിവിഹിതം 19.5%