
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്നപേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഇരിങ്ങാലക്കുടയിൽ ആരംഭിക്കും. രാവിലെ 11.44ന് കൂടൽ മാണിക്യം ക്ഷേത്രത്തിൽ പൂജ നടക്കും. സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്.സുരേഷ് ഗോപിയോടൊപ്പമാണ് മാധവിന്റെ സിനിമ പ്രവേശം എന്ന പ്രത്യേകത കൂടിയുണ്ട്. 
മൂത്ത മകൻ ഗോകുലിനൊപ്പം പാപ്പൻ സിനിമയിൽ സുരേഷ് ഗോപി അഭിനയിച്ചിരുന്നു.ചിത്രത്തിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.ഒടുവിൽ തിയേറ്ററിൽ എത്തിയ സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ മികച്ച വിജയം നേടിയിരുന്നു. ഇടവേയ്ക്കുശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. 
സുരേഷ് ഗോപി ചിത്രത്തിന്റെ ഭാഗമായി അനുപമ എത്തുന്നത് ആദ്യമാണ്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ആണ് അനുപമയുടേതായി ഒടുവിൽ തിയേറ്രറിൽ എത്തിയ മലയാള ചിത്രം.
ഇരിക്കാലക്കുടകാരിയായ അനുപമ ആദ്യമായാണ് ജന്മനാട്ടിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഭാഗമാവുന്നത്.|കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന സുരേഷ് ഗോപി- മാധവ് സുരേഷ് ചിത്രത്തിൽ വൻതാര നിര അണിനിരക്കുന്നു.ഛായാഗ്രഹണം രണദിവെ. പ്രൊഡക്ഷൻ കൺട്രോളർ ജോൺ കുടിയാൻമല.അതേസമയം അങ്കരാജ്യത്തെ ജിമ്മൻമാർ എന്ന ചിത്രം പ്രവീൺ നാരായണൻ സംവിധാനം ചെയ്തിട്ടുണ്ട്.