vit

ചെന്നൈ: വി.ഐ.ടി-എ.പി സർവകലാശാല വിവിധ വിഷയങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഐ.കെ.പി നോളജ് പാർക്ക്, പ്ളൂറൽ ടെക്‌നോളജി എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. സ്‌റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, ഇന്റലക്‌ച്വൽ പ്രോപ്പർട്ടി വാണിജ്യവത്കരണം, പ്രവർത്തനം മെച്ചപ്പെടുത്തൽ, ഇകുബേഷൻ ഫണ്ടിംഗ് എന്നീ മേഖലകളിലാണ് ഐ.കെ.പിയുമായി സഹകരണം.

മെക്കാനിക്കൽ പരിശീലനം, തൊഴിൽലവസരം ഒരുക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് പ്ളൂറൽ ടെക്‌നോളജിയുമായി സഹകരിക്കുന്നത്. ഹൈദരാബാദ് എച്ച്.ഐ.സി.സിയിൽ നടന്ന 16-ാമത് ഇന്റർനാഷണൽ നോളജ് മില്ലേനിയം കോൺഫറൻസ് - 2022ൽ വി.ഐ.ടി-എ.പി വൈസ് ചാൻസലർ ഡോ.എസ്.വി.കോട്ടറെഡ്ഡി, ഐ.കെ.പി ചെയർമാൻ ഡോ.ദീപൻവിത ചാതോപാദ്ധ്യായ, പ്ളൂറൽ ടെക്‌നോളജി സി.ഇ.ഒ സുനിൽ സൗരവ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.