mm

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു പ്രസവം. കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും രൺബീറും വിവാഹിതരായത്. ജൂലായ് 27 നാണ് ആലിയ ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടെയും രൺബീറിന്റെയും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ബ്രഹ്മാസ്ത്രം. ഹോളിവുഡ് ചിത്രമായ ഹാർട്ട് ഒഫ് സ്റ്റോൺ ആണ് ആലിയയുടെ പുറത്തിറങ്ങാനുള്ള സിനിമ.റൺവീർ സിംഗിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഒൗർ റാണി കി പ്രേം കഹാനിയും അടുത്തവർഷം പുറത്തിറങ്ങും.