കുറുക്കൻ ആരംഭിച്ചു

രോഗകാലം കഴിഞ്ഞ് ശ്രീനിവാസൻ വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്. മകൻ വിനീതിന്റെ കൈപിടിച്ച് കുറുക്കൻ സിനിമയുടെ പൂജ ചടങ്ങിന് എത്തി.എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലോക്നാഥ് ബഹ്റ ഐ .പി .എസ് സ്വിച്ചോൺ നിർവ്വഹിച്ചു.ശ്രീനിവാസന്റെ ഭാര്യസഹോദരനും സംവിധായകനുമായ എം. മോഹനൻ ക്ലാപ്പടിച്ചു.ചിത്രത്തിൽ ശ്രീനിവാസനൊപ്പം പ്രധാന കഥാപാത്രമായി വിനീതും എത്തുന്നുണ്ട്. ഒരു വർഷത്തിനുശേഷമാണ് ശ്രീനിവാസൻ സിനിമയിൽ അഭിനയിക്കുന്നത്. 12ന് അഭിനയിച്ചു തുടങ്ങും. ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ , മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സന്‍, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണന്‍,റിഷിക് ഷാജ്, നന്ദൻ ഉണ്ണി തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാം സിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് നിർമാണം.
പി. ആർ. ഒ എ. എസ് ദിനേശ്.