
ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സൂപ്പർ 12 റൗണ്ടിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നെതർലാൻഡ്സ് 13 റൺസിന് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോൾ തന്നെ ഇന്ത്യ സെമിയിലെത്തിയിരുന്നു. പിന്നാലെ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കി പാകിസ്ഥാനും സെമിയിലെത്തി. അവസാന മത്സരത്തിൽ സിംബാബ്‌വെയെ 71 റൺസിന് കീഴടക്കിയാണ് ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യൻമാരായത്.
അഡ്ലെയ്ഡിൽ സിംബാബ്‌വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെയും (പുറത്താകാതെ 25 പന്തിൽ 61 റൺസ്) കെ.എൽ രാഹുലിന്റെയും ( 35 പന്തിൽ 51 റൺസ്) മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.
മറുപടിക്കിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ഇന്ത്യയ്ക്കായി അശ്വിൻ മൂന്നും മൊഹമ്മദ് ഷമി,ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
സൂര്യകുമാർ യാദവാണ് മാൻ ഒഫ് ദ മാച്ച്.
സെമി ഫിക്സ്ചർ
നവംബർ 9 ബുധൻ
ന്യൂസിലാൻഡ് Vs പാകിസ്ഥാൻ
നവംബർ10വ്യാഴം
ഇന്ത്യ Vs ഇംഗ്ലണ്ട്