tripura

അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിലെ ഗ്രാമത്തിൽ കുടുംബത്തിലെ നാല് പേരെ കോടാലി കൊണ്ട് കൊലപ്പെടുത്തി പതിനേഴുകാരൻ. ശനിയാഴ്‌ച രാത്രി ഉറങ്ങുകയായിരുന്ന മുത്തച്ഛനെയും അമ്മയെയും പ്രായപൂർത്തിയാകാത്ത സഹോദരിയെയും അമ്മായിയെയും പ്രതി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.സമീപത്തെ മാർക്കറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയെന്ന് ധലായ് സീനിയർ പോലീസ് ഓഫീസർ ഡോ.രമേഷ് ചന്ദ്ര യാദവ് പറഞ്ഞു.

കുട്ടിയുടെ പിതാവ് വീട്ടിലെത്തുമ്പോൾ എല്ലായിടത്തും തളം കെട്ടിയ രക്തമാണ് കണ്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി മൃതദേഹങ്ങൾ കിണറ്റിൽ തള്ളുന്നതു കാണുകയായിരുന്നെന്നും കുറ്റകൃത്യത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി ടെലിവിഷന് അടിമയാണെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ ഷോകൾ ആസ്വദിച്ചിരുന്നെന്നും സ്വന്തം വീട്ടിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. കൊല നടക്കുമ്പോൾ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ ഉയർന്ന ശബ്ദത്തിൽ സംഗീതം വച്ചിരുന്നതായും അദ്ദേഹം പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.