hh

ഹൈദരാബാദ്: തെലങ്കാനയിൽ മുനുകോഡ് മണ്ഡലത്തിൽ നടന്ന ഉപതിര‌ഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കെതിരെ ടി.ആർ.എസിന് ആവേശകരമായ വിജയം. ബി.ജെ.പിയുടെ കോമതി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയെ പതിനായിരത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടീ.ആർ.എസിന്റെ കുസുകുന്ത്‌ല പ്രഭാകർ റെഡ്ഡി പരാജയപ്പെടുത്തിയത്.

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ അവർക്ക് കെട്ടിവച്ച കാശ് നഷ്ടമായതാണ് റിപ്പോർട്ട്. കെ.രാജഗോപാൽ റെഡ്ഡി കോൺഗ്രസ് വീട്ട് ബി.ജെ.പിയിൽ എത്തിയതാണ് മുനുഗോഡയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

അതേസമയം ആറു സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി,ജെ.പിക്ക് വൻമുന്നേറ്റമാണ് നേടാൻ കഴിഞ്ഞത്. മൂന്ന് മണ്ഡലങ്ങ( നിലനിറുത്തിയ ബി.ജെ.പി ഒന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബീഹാറിലെ ഗോപാൽ ഗഞ്ച്സ ഒഡിഷയിലെ ധം നഗർ, ഉത്തർപ്രദേശിലെ ഗോല ഗോരഖ്നാഥ് മണ്ഡലങ്ങളാണ് ബി.ജെ,പി നിലനിറുത്തിയത്. ഹരിയാനയിലെ അദംപുർ മണ്ഡലവും ബി.ജെ.പി കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു. ബി.ജെ.പിയിൽ ചേർന്ന സിറ്റിംഗ് എം.എൽ.എ കുൽദീപ് ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിഷ്ണോയി 15714 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മഹാരാഷ്ട്രയിൽ അന്ധേരി ഈസ്റ്റ് മണ്ഡലം ശിവസേന ഉദ്ധവ് പക്ഷം നിലനിറുത്തി.