
കമൽ ഹാസനെ നായകനാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് മണിരത്നം. 35 വർഷങ്ങൾക്ക് ശേഷമാണ് കമൽ-മണിരത്നം കൂട്ട്കെട്ടിൽ മറ്റൊരു ചിത്രം ഒരുങ്ങാൻ പോകുന്നത്. 1987-ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നായകൻ' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മുംബൈയിലെ അധോലോക നായകന്റെ വളർച്ചയും ഒടുക്കവും വൈകാരികമായി പറഞ്ഞു വെച്ച നായകനെ കൾട്ട് ക്ളാസിക് ഗണത്തിലാണ് സിനിമാ പ്രേമികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോളിവുഡിൽ അടക്കം റീമേക്ക് ചെയ്യപ്പെട്ട നായകന് ശേഷം ആ കൂട്ട്കെട്ടിലെ പുതിയ സിനിമയുടെ പ്രഖ്യാപനം ആരാധകർ വലിയ പ്രതീക്ഷയോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
ചോള രാജവംശത്തിന്റെ കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയ 'പൊന്നിയിൻ സെൽവൻ' ഒന്നാം ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് മണിരത്നം കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ 234-ാം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മണി രത്നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് സംയുകതമായി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. മണിരത്നം- കമൽ ഹാസൻ- എ ആർ റഹ്മാൻ കൂട്ട്കെട്ടിൽ പിറക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പേര് നിശ്ചയിക്കാത്ത ചിത്രത്തിനുണ്ട്. കമൽ ഹാസന്റെ 69-ാം പിറന്നാളിന് മുന്നോടിയായി നിർമാതാക്കളിൽ ഒരാളായ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
Here we go again! #KH234
— Kamal Haasan (@ikamalhaasan) November 6, 2022
பயணத்தின் அடுத்த கட்டம்!
#ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/ATAzzxAWCL