indian-fishermen

രാമേശ്വരം: രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിന് ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ കടലിലേയ്ക്ക് പോയ മത്സ്യ തൊഴിലാളികളാണ് പിടിയിലായത്. ഇവർ 400 ട്രോളറുകളിലായാണ് മത്സ്യബന്ധനത്തിനായി തിരിച്ചത്. എന്നാൽ വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചതോടെ ശ്രീലങ്കൻ നാവിക സേന രണ്ട് ട്രോളറുകളിലെ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം അറസ്റ്റിന് പിന്നാലെ രാമേശ്വേരം പ്രദേശത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സമാനമായ സംഭവത്തിൽ പത്ത് ദിവസം മുൻപ് ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെയും ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു.