shaheen

അഡ്ലെ‌യ്ഡ്: ദക്ഷിണാഫ്രിക്കയുടെ തോൽവിയോടെ നോക്കൗട്ട് മത്സരമായി മാറിയ സൂപ്പ‌ർ 12ഗ്രൂപ്പ് രണ്ടിലെ ഇന്നലത്തെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കിയാണ് പാകിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 5 വിക്കറ്റ് നഷ്ടപ്പെടുത്തി പത്തൊമ്പതാമത്തെ ഓവറിലെ ആദ്യ പന്തിൽ വിജയലക്ഷ്യത്തിലെത്തി (128/5). മുഹമ്മദ് റിസ്‌വാൻ (32),മൊഹമ്മദ് ഹാരിസ് (18 പന്തിൽ 31), ഷാൻ മസൂദ് (പുറത്താകാതെ 14 പന്തിൽ 24) എന്നിവർ പാകിസ്ഥാനായി ചേസിംഗിൽ തിളങ്ങി. നേരത്തെ നാല് വിക്കറ്ര് വീഴ്ത്തിയ പാക് ബൗളർ ഷഹീൻഷാ അഫ്രീദിയാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ ഏറെ നാശം വിതച്ചത്.ഷദാബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നജ്മൽ ഹൊസൈൻ ഷാന്റോയാണ് (54) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

പുള്ളാവൂരിൽ ചെറുപുഴിൽ മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ട്‌ ഔട്ട് സ്ഥാപിച്ചപ്പോൾ

വെയ്ൻ പാർനലിനെ പുറത്താക്കിയ ഗ്ലോവറുടെ ആഹ്ലാദം

ചകാബ്വയെ അർഷ്ദീപ് ക്ലീൻബൗൾഡാക്കിയപ്പൾ

ചെൽസിയെ ആഴ്സനൽ വീഴ്ത്തി

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സീസണിൽ മികച്ച ഫോമിലുള്ള ആഴ്സനൽ ചെൽസിയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി. മഗൽഹയിസാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. അതേസമയം മാഞ്ചസ്റ്രർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് 1-3ന് തോറ്റു.

ഐ.എസ്.എല്ലിൽ സമനില

മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ മുംബയ് സിറ്റി എഫ്.സിയും എടികെ മോഹൻ ബഗാനും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 74-ാം മിനിട്ടിൽ എടികെയുടെ ലെന്നി റോഡ്രിഗസ് ചുവപ്പ് കാർഡ് കണ്ടു.