
ലണ്ടൻ: ഇന്ത്യൻ ഹാക്കിംഗ് സംഘം ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നവരെ ലക്ഷ്യം വച്ചതായി ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകർ നടത്തിയ അന്വേഷണ റിപ്പോർട്ട്. എന്നാൽ ഖത്തർ ഗവൺമെന്റ് ഈ കാര്യം നിരസിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ബ്രിട്ടണിലെ സൺഡേ ടൈംസിനും ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനും ലഭിച്ച ഒരു ഡാറ്റാബേസ് പ്രകാരം 2019 മുതൽ നിരവധി അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും പ്രശസ്തരായ ആളുകളെയും ഹാക്ക് ചെയ്തതായി പറയുന്നു. മുൻ യൂറോപ്യൻ ഫുട്ബോൾ തലവൻ മൈക്കൽ പ്ലാറ്റിനിയെയും ഹാക്കർമാർ ലക്ഷ്യമിട്ടാതായാണ് റിപ്പോർട്ട്.
തന്റെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനം സംബന്ധിച്ച് സാദ്ധ്യമായ എല്ലാ നിയമ വഴികളും അന്വേഷിക്കുമെന്ന് പ്ലാറ്റിനി എ.എഫ്.പിയോട് പറഞ്ഞു.