kerala-police

കോഴിക്കോട് : ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. ലഹരിവസ്തുക്കൾ വാങ്ങിയതിന്റെ പണം നൽകാത്തതിനെ തുടർന്നാണ് ആറംഗസംഘം കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. യുവാവിനെ വാഹനത്തിൽ വച്ച് ലഹരിസംഘം മർദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.