ff

കണ്ണൂർ: ജിദ്ദയിൽ നിന്നും തിരിച്ചും കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനസർവീസ് ആരംഭിച്ചു. കണ്ണൂരിൽ നിന്ന് ഇന്ന് 172 പേരുമായി ഐ.എക്സ് 185 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. 173 യാത്രക്കാരമായി ജിദ്യിൽ നിന്നെത്തിയ വിമാനം 2.09നാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ഉംറ നിർവഹിക്കനെത്തിയവരായിരുന്നു യാത്രക്കാരിൽ ഭൂരിപക്ഷവും. ഔദ്യോഗികമായി വാട്ടർ സല്യൂട്ട് നൽകിയായിരുന്നു വിമാനത്തിന് സ്വീകരണം നൽകിത്. വേഗത്തിലുള്ള ക്ലിയറൻസുകൾക്കാി പ്രത്യേക എമിഗ്രേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തി.

തീർത്ഥാടകർക്ക് പ്രാർത്ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഞായരാഴ്ചയും എയർ ഇന്ത്യ എക്സ്പ്ര,സിന്റെ ബോയിംഗ് 737800 വിമാനമാണ് കണ്ണൂർ- ജിദ്ദ സർവീസ് നടത്തുക.