pique

നൗകാമ്പ് : ബാഴ്സലോണയുടെ പ്രതിരോധനിരയിലെ പടനായകൻ ജെറാർഡ് പിക്വെയ്ക്ക് ഹോം ഗ്രൗണ്ടായ നൗകാമ്പിലെ അവസാന മത്സരത്തിൽ വിജയത്തോടെ മടക്കം. കഴിഞ്ഞ ദിവസം ബാഴ്സലോണ 2-0ത്തിന്റെ വിജയം നേടിയ അൽമേറിയക്കെതിരായ ലാലിഗ മത്സരമായിരുന്നു പിക്വെയുടെ അവസാന മത്സരം. പിക്വെയുടെ അവസാന മത്സരത്തിന് സാക്ഷിയാകാൻ 92,​000ത്തോളം പേരാണ് നൗകാമ്പിൽ എത്തിയത്. ആദ്യ ഇലവനിൽ ഇറങ്ങിയ പിക്വെ 85-ാം മിനിട്ടിൽ സബ്സ്റ്റിറ്ര്യൂട്ട് ചെയ്യപ്പെടുമ്പോൾ കാണികളും താരങ്ങളും കൈയടികളോടെയാണ് യാത്രയാക്കിയത്. 14 വർഷത്തോളെ ബാഴ്സയുടെ നെടുംതൂണായിരുന്ന പിക്വെ ക്ലബിന്റെ മുപ്പതോളം കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 35കാരനായ പിക്വെ സ്പെയിൻ ദേശീയ ടീമിൽ നിന്ന് 2018ൽ വിരമിച്ചിരുന്നു.