
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സീസണിൽ മികച്ച ഫോമിലുള്ള ആഴ്സനൽ ചെൽസിയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി. മഗൽഹയിസാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. അതേസമയം മാഞ്ചസ്റ്രർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് 1-3ന് തോറ്റു. ലിയോൺ ബെയ്ലി, ലൂകാസ് ഡിഗ്നെ, ജേക്കബ് റാംസെ എന്നിവരാണ് ആസ്റ്റൺ വില്ലയ്ക്കായി ലക്ഷ്യം കണ്ടത്. ജേക്കബ് റാംസെയുടെ പിഴവിൽ നിന്ന് കിട്ടിയ സെൽഫ് ഗോളാണ് മാഞ്ചസ്റ്ററിന്റെ അക്കൗണ്ടിൽ എത്തിയത്.