sankari

കൊച്ചി: ജോണി ജോണി യെസ് പപ്പ... , റെയിൻ റെയിൻ ഗോ എവേ... കുട്ടിപ്പാട്ടുകൾ മാത്രമല്ല, രണ്ടു വയസുകാരി ശങ്കരിയെന്ന കണ്ണകി ഹരിതിക്ക് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയാം. മാത്രമല്ല, നിറങ്ങളും മൃഗങ്ങളും പച്ചക്കറികളും സുപരിചിതം. ചിത്രങ്ങൾ കണ്ട് പേരുകൾ മലയാളത്തിലും ഇംഗ്ളീഷിലും മണിമണിയായി പറയും.

ശങ്കരിക്ക് ഒന്നര വയസുള്ളപ്പോഴാണ് വീട്ടുകാർ കുഞ്ഞിന്റെ ഓർമ്മശക്തി ശ്രദ്ധിച്ചത്. ആപ്പിളും ഓറഞ്ചും ചിത്രങ്ങളുള്ള കാർഡുകളുമൊക്കെ കാണിച്ച് പേര് പറഞ്ഞുകൊടുത്തു. അവയെല്ലാം ശങ്കരി മലയാളത്തിലും ഇംഗ്ളീഷിലും ഹൃദിസ്ഥമാക്കി. ദേശീയമൃഗം, ദേശീയപക്ഷി തുടങ്ങി പൊതുവിജ്ഞാനവും പഠിച്ചു. ഒന്നു മുതൽ 10 വരെ മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ ചൊല്ലും. ചൂട്, മധുരം തുടങ്ങിയവയുടെ എതിർവാക്കുകളും പഠിച്ചു തുടങ്ങിയിട്ടുണ്ട്.

അപ്പൂപ്പൻ കൊല്ലം തേവലക്കര കോയിപ്പിള്ളി അജയകുമാറും അമ്മൂമ്മ ഷീലയുമാണ് ശങ്കരിയുടെ കഴിവുകൾ മിനുക്കിയെടുത്തത്. അജയകുമാർ മരിച്ചശേഷം അമ്മൂമ്മയാണ് കൂട്ട്. മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന നെടുമങ്ങാട് സ്വദേശി ഹരികുമാറാണ് അച്ഛൻ. അമ്മ ആതിര അജയ് കൊച്ചിയിൽ ഐ.ടി കമ്പനിയിൽ ജീവനക്കാരിയാണ്.

ശങ്കരിക്ക് പേരറിയാം

പഴവർഗങ്ങൾ 21

പച്ചക്കറികൾ 20

വന്യമൃഗങ്ങൾ 19

വളർത്തുമൃഗങ്ങൾ 13

ജലജീവികൾ 10

കുട്ടികളുടെ വസ്തുക്കൾ 11

വീട്ടുപകരണങ്ങൾ 26

ശരീരാവയവങ്ങൾ 8

പക്ഷികൾ 14