
പള്ളുരുത്തി: അഞ്ച് കണ്ണുകളും , കഴമ്പിനകത്ത് മൂന്ന് അറകളുമുള്ള തേങ്ങ കൗതുകമാകുന്നു. മനാശേരിയിൽ ചെറുവീട്ടിൽ ജോസഫ് ഇന്നലെ കടയിൽ നിന്നും വാങ്ങിയ തേങ്ങ പൊളിച്ചു നോക്കിയപ്പോഴാണ് മുന്ന് അറകൾ ഉള്ളിൽ കണ്ടത്. അന്നേരമാണ് അഞ്ച് കണ്ണുകളും തേങ്ങയിലുള്ള കാര്യം മനസിലായത്. കുലുക്കി നോക്കി തേങ്ങ വാങ്ങിയപ്പോൾ മറ്റ് സംശയമൊന്നും തോന്നിയില്ലെന്ന് ജോസഫ് പറഞ്ഞു. ഏതായാലും തേങ്ങ കാണുവാൻ ഏറെ പേർ ജോസഫിന്റെ വീട്ടിലെത്തുന്നുണ്ട്.
