mm

ജാനകി സുധീർ, പുതുമുഖം ബദ്രിലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ ബഷീർ രചനയും സംവിധാനവും നിർവഹിക്കുന്ന കമനി ചിത്രീകരണം ആരംഭി ച്ചു.മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം മാദ്ധ്യമ പ്രവർത്തകനായ ശിവരാജുവിന്റെയും ബാല്യകാല സഖി ഗീതയുടെയും കഥയാണ് പറയുന്നത്.സ്മെൽ എന്ന ചെറു ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബദ്രിലാൽ. അടുത്തിടെ പുറത്തിറങ്ങിയ ഹോളീവൂണ്ട് എന്ന ചിത്രത്തിലൂടെയാണ് ജാനകി സ്വീകാര്യയാവുന്നത്. വിനു .എൻ. ആചാരി, ആർജെ അനന്തു, മായ സുകു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എച്ച് .എസ് .എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം .സി .മോഹൻ നിർവഹിക്കുന്നു. സംഗീതം എച്ച്. എസ്. ആകർഷ്,​ എഡിറ്റിംഗ് വിഷ്ണുരാജ്,​പി. ആർ .ഒ എം .കെ. ഷെജിൻ.