
2022 നവംബർ 8 ചെവ്വാഴ്‌ചയാണ് ചന്ദ്രഗ്രഹണം. മേടക്കൂറിൽ ഭരണി നക്ഷത്രത്തിലാണ് രാഹുഗ്രസ്‌ത ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ത്യൻ സമയം പകൽ 2 മണി 39 മിനുട്ടിന് അഗ്നികോണിൽ സ്പർശവും വൈകിട്ട് 6 മണി 19 മിനുട്ടിന് നിര്യതി കോണിൽ ഗ്രഹണ മോക്ഷവും ഉണ്ടാകും.
സൂര്യനും ഭൂമിയും ചന്ദ്രനിൽ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക. ഭരണി നക്ഷത്രത്തിൽ സംഭവിക്കുന്ന ഈ ചന്ദ്രഗ്രഹണം അശ്വതി, ഭരണി, കാർത്തിക, പൂരം, പൂരാടം നക്ഷത്രജാതരെ കൂടുതൽ ബാധിക്കും.
ഈ നാളുകാർക്ക് ദോഷാനുഭവങ്ങൾക്ക് ഇടവരാം. ദേഹപീഡ, മനോദുഖം, ക്ളേശാനുഭവം, മനോഹാനി, ധനനാശം എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രജാതർ ജനിച്ച കൂറിനെ അനുസരിച്ചാണ് ഇത് ഭവിക്കുക. 2,4,5,7,8,9,12 എന്നിങ്ങനെയാണ് കൂറുകൾ.
എന്നാൽ ജനിച്ച കൂറിന്റെ 3,6,10,11 എന്നീ രാശികളിൽ ഗ്രഹണം ഉണ്ടായാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതും, കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. ഈശ്വരപ്രാർത്ഥനയോടെ ഈ സമയം ചെലവഴിക്കുക.