ee

സാമൂഹിക നീതിക്ക് വിരുദ്ധം

പുന:പരിശോധനാ ഹർജി നൽകും

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം

മുന്നാക്ക വിഭാഗങ്ങൾക്കു മാത്രമായി നിജപ്പെടുത്തിക്കൊണ്ട് 2019ൽ മോദി സർക്കാർ കൊണ്ടുവന്ന 103-ാം

ഭരണഘടന ഭേദഗതിക്ക് നിയമ സാധുത നൽകുന്നതാണ് ഇന്നലത്തെ സുപ്രീം കോടതി വിധി. സംവരണത്തിന് സാമൂഹിക പിന്നാക്കാവസ്ഥയ്ക്കു പുറമെ,സാമ്പത്തിക സ്ഥിതി കൂടി മാനദണ്ഡമായി, ഇതോടെ

ഉറപ്പിക്കപ്പെടുന്നു.ദാരിദ്ര്യത്തിന്റെ പേരിലുള്ള ആനുകൂല്യം മുന്നാക്ക ജാതിക്കാർക്ക് മാത്രയായി

തുടരും. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന എസ്.സി,എസ്.ടി,ഒ.ബി.സി വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു

നൽകുന്ന ജാതി സംവ

രണത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ് സാമ്പത്തിക സംവരണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.ദാരിദ്യം മാറ്റാനുള്ള പോംവഴി സംവരണമല്ല.സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ തന്നെ,അതിൽ നിന്ന് പിന്നാക്ക- പട്ടിക വിഭാഗങ്ങളെ മാറ്റിനിറുത്തുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന

സാമൂഹിക നീതിക്കും സമത്വത്തിനും കടക വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.ദരിദ്രരായിട്ടും,

പിന്നാക്ക,പട്ടിക ജാതികളിൽ ജനിച്ചുപോയതുകൊണ്ടു മാത്രം നേരിടുന്ന ഈ അനീതി ജാതി വിവേചനവും

പഴയ ചാതുർവർണ്യം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് ഹർജിക്കാർക്കുവേണ്ടി സുപ്രീം കോടതിയിൽ

ഹാജരായ പ്രഗത്ഭ നിയമജ്ഞനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ ഡോ.മോഹൻ

ഗോപാൽ ഉൾപ്പെടെ വാദിച്ചു. ഈ വാദം ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ

ഭൂരിപക്ഷത്തിന്റെ ഉത്തരവിനെതിരെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ്.

ഇന്നലെ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിതും ഈ വിയോജനക്കുറിപ്പിന് ഒപ്പം ചേരുകയായിരുന്നു.

ഈ സാഹചര്യത്തിൽ,മുന്നാക്ക സംവരണ വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകാനുള്ള നീക്കത്തിലാണ് പിന്നാക്ക-പട്ടിക വിഭാഗ സംഘടനകൾ. സുപ്രീം കോടതിയുടെ വിപുലമായ മറ്റൊരു ബെഞ്ചിൽ

പുന:പരിശോധനാ ഹർജി നൽകുമെന്ന് ആൾ ഇന്ത്യ ബാക്ക് വേഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ‌വി.ആർ.ജോഷി അറിയിച്ചു.

നിയമനങ്ങൾക്ക് സംവരണം 60 %

10 ശതമാനം മുന്നാക്ക സംവരണം സുപ്രീം കോടതി ശരിവച്ചതോടെ,സംവരണം 50 ശതമാനം മറി കടക്കാൻ

പാടില്ലെന്ന സുപ്രീം കോടതിയുടെ 1992ലെ വിധി ഫലത്തിൽ അപ്രസക്തമാവും.10 ശതമാനം

മുന്നാക്ക സംവരണം ഏർപ്പെടുത്തിയതോടെ, സംസ്ഥാനത്ത് സർക്കാർ സർവീസിലെ നിയമനങ്ങളിൽ

നിലവിലുള്ള 60 ശതമാനം സംവരണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് മുന്നാക്ക സംവരണം ഉൾപ്പെടെ 50 ശതമാനം വരെയാണ് സംവരണം.