nazir

മലപ്പുറം: പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേനയാണ് നസീർ വിദ്യാർത്ഥിനിയെ സ്കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്ര് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി സർക്കാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.