
കോഴിക്കോട്: ഗവർണർ പറയുന്നത് ശരിയാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.അഴിമതി മൂടിവെയ്ക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സുപ്രീംകോടതിയിൽ പോവുകയാണ് മുഖ്യമന്ത്രി.ശമ്പളവും പെൻഷനും കൊടുക്കാൻ കടമെടുക്കേണ്ട ഗതികേടിലാണ് ധനവകുപ്പ്.
തിരുവനന്തപുരം മേയറുടെ കത്ത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.പുറത്തുവരാത്ത പതിനായിരക്കണക്കിന് കരാർ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.ഒമ്പത് വൈസ്ചാൻസലർമാരും ധനമന്ത്രി കെ.എൻ ബാലഗോപാലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വിപുലമായ പ്രക്ഷോഭം ആരംഭിക്കും.15 മുതൽ 30 വരെ എല്ലാ വീടുകളിലും പാർട്ടി പ്രവർത്തകർ സമ്പർക്കം നടത്തും.18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ ജനകീയകൂട്ടായ്മ നടത്തും.