
ശ്രീനഗർ: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആം ആദ്മി പാർട്ടി ഡൽഹിയിലെ മാത്രം പാർട്ടിയാണ്. താൻ കോൺഗ്രസിന്റെ മതേതരത്വ നയത്തിന് എതിരല്ല. കോൺഗ്രസിന്റെ ദുർബലമായ പാർട്ടി സംവിധാനത്തിനാണ് താൻ എതിര്. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്‌ക്കണമെന്നാണ് ആഗ്രഹം. ഈ സംസ്ഥാനങ്ങളിൽ ആപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല. പഞ്ചാബ് ഭരണത്തിൽ അവർ പരാജയപ്പെട്ടു. പഞ്ചാബിലെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.