
പാരിപ്പള്ളി: യുവ മേള പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ബാബു പാക്കനാരുടെ സമ്പൂർണ കവിതകളടങ്ങുന്ന പാക്കനാർ കവിതകളുടെ പ്രകാശനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കവി വിനോദ് വൈശാഖി പുസ്തകം സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിച്ചു. ജയൻ മഠത്തിൽ, പ്രൊഫ.എസ്. അജയൻ,രാജൻ താന്നിക്കൽ,ജി.ദിവാകരൻ എന്നിവർ സംസാരിച്ചു. ഡോ.ബാബു നരേന്ദ്രൻ, ഷീല മധു എന്നിവർ പാക്കനാർ കവിതകൾ ആലപിച്ചു. അനിൽ ഇടച്ചപ്പള്ളി സ്വാഗതവും ബാബു പാക്കനാർ നന്ദിയും പറഞ്ഞു.