
റിയാദ്: പരിശീലന പറക്കലിനിടെ സൗദി വ്യോമസേനയുടെ എഫ് - 15 എസ് യുദ്ധവിമാനം തകർന്നുവീണു. ഞായറാഴ്ച രാത്രി കിംഗ് അബ്ദുൾ അസീസ് എയർ ബേസിലായിരുന്നു സംഭവമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന് തൊട്ടുമുമ്പ് രണ്ട് പൈലറ്റുമാർ സുരക്ഷിതമായി ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു. ആർക്കും പരിക്കുകളോ പ്രാദേശിക നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. സംഭവത്തിൽ വിദഗ്ദ്ധ സമിതി അന്വേഷണം ആരംഭിച്ചു.