
ബംഗളൂരു: ബംഗളൂരു സ്ഥാപകൻ കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലാണ് പ്രതിമ സ്ഥാപിച്ചത്. അതേസമയം ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് കെംപെഗൗഡയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ഞായറാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.
കെംപെഗൗഡ പ്രതിമ
 ഉയരം- 108 അടി
 ഭാരം- 220 ടൺ
 ചെലവ്- 85 കോടി രൂപ
 പ്രതീക്ഷിച്ച ചെലവ്- 100 കോടി രൂപ
 നിർമ്മാണം തുടങ്ങിയത്- 2020 ജൂൺ 27
 പ്രതിമയ്‌ക്ക് സമീപം 23 ഏക്കറിൽ ഹെറിറ്റേജ് പാർക്ക്
 രൂപകല്പന- ശില്പിയും പത്മഭൂഷൺ ജേതാവുമായ രാം വന്ജി സുതാർ
കെംപെഗൗഡ
 വിജയനഗര സാമ്രാജ്യത്തിന് കീഴിലുള്ള ഭരണാധികാരി
 ബംഗളൂരു നഗരം മൂന്ന് പതിറ്റാണ്ട് ഭരിച്ചു
 1530ൽ ബംഗളൂരുവിനെ നഗരമാക്കി വികസിപ്പിച്ചു
 നഗരത്തിൽ സൈനിക കന്റോൺമെന്റ്, വാട്ടർ ടാങ്ക്, ക്ഷേത്രം, വാണിജ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചു
 മനുഷ്യത്വമുള്ള ഭരണാധികാരിയെന്നും അറിയപ്പെട്ടിരുന്നു
 ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടി നഗരത്തിൽ 1000ലധികം തടാകം വികസിപ്പിച്ചു
 1570ൽ കെംപഗൗഡ അന്തരിച്ചു