 
കൊച്ചി: ഇന്ത്യയിലെ മുൻനിര വിൻഡ്എനർജി സേവനദാതാക്കളായ ഐനോക്‌സ് വിൻഡ്ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ ഐനോക്‌സ്ഗ്രീൻ എനർജിസർവീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) നവംബർ11മുതൽ15വരെനടക്കും. 740കോടിരൂപയാണ് സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. 370കോടിരൂപയുടെ പുതിയഓഹരികളും 370കോടിരൂപയുടെ ഓഹരികളുടെ ഓഫർഫോർസെയിലും ഉൾപ്പെടുന്നതാണ് ഐ.പി. ഒ.
10രൂപമുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 61രൂപ മുതൽ 65 രൂപവരെയാണ് പ്രൈസ്ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 230 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന്അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.