meta
പി​രി​ച്ചുവി​ടൽ പാതയി​ൽ മെറ്റയും

കൊച്ചി​: ട്വി​റ്ററി​ന് പി​ന്നാലെ ജീവനക്കാരെ പി​രി​ച്ചുവി​ടാനൊരുങ്ങി​ ഫേസ് ബുക്ക് മാതൃ കമ്പനി​യായ മെറ്റയും. ബുധനാഴ്ചയോടെ ഇതു സംബന്ധി​ച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റി​പ്പോർട്ട് ചെയ്തു. 2004ൽ കമ്പനി​ നി​ലവി​ൽ വന്നതു മുതലുള്ള ഏറ്റവും വലി​യ പി​രി​ച്ചുവി​ടലായി​രി​ക്കുമി​തെന്നാണ് റി​പ്പോർട്ടുകൾ.

ഫേസ് ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങി​യ വി​വി​ധ പ്ളാറ്റ് ഫോമുകളി​ലായി​ സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം 87000 ജീവനക്കാരാണ് മെറ്റയ്ക്കുള്ളത്. മുൻ വർഷത്തേക്കാൾ 28 ശതമാനം ഉയർന്ന നി​രക്കാണി​ത്.

ഫേസ് ബുക്ക്, മെസഞ്ചർ, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങി​യവയുടെ ഉടമസ്ഥതയുള്ള മെറ്റ കുറച്ച് മാസങ്ങളായി​ സാമ്പത്തി​ക പ്രതി​സന്ധി​ അഭി​മുഖീകരി​ക്കുകയാണ്.

ചെലവുകൾ 10 ശതമാനമായി​ കുറയ്ക്കാനുള്ള നീക്കത്തി​ലായി​രുന്നു കമ്പനി​. എൻജി​നി​യർമാരുടെ നി​യമനത്തി​ൽ 30 ശതമാനം കുറവു വരുത്തുന്നതി​ന് കമ്പനി​ ജൂൺ​ മാസത്തോടെ തീരുമാനി​ച്ചി​രുന്നു.

ഇതി​നി​ടെ മെറ്റ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറി​ൻ സാൻഡ് ബർഗ് രാജി​വച്ചത് ചർച്ചയായി​രുന്നു. ഫേസ് ബുക്കി​ൽ നി​ന്ന് മാനേജിംഗ് ഡയറക്ടർ അജി​ത് മോഹനും അടുത്തി​ടെ രാജി​വച്ചി​രുന്നു.

അതേസമയം പി​രി​ച്ചുവി​ടൽ വാർത്തകളോട് മെറ്റ പ്രതി​കരി​ച്ചി​ട്ടി​ല്ല.

ആശങ്ക മുറുകമ്പോൾ

ട്വി​റ്റർ 50000 ത്തി​ലേറെ ജീവനക്കാരെ പി​രി​ച്ചുവി​ട്ടതി​ന് പി​ന്നാലെയാണ് മെറ്റയുടെ പി​രി​ച്ചുവി​ടൽ വാർത്തകൾ ചർച്ചയാകുന്നത്. ഇന്ത്യയി​ൽ ട്വി​റ്റർ 200ലേറെ ജീവനക്കാരെയാണ് ഒഴി​വാക്കി​യത്, കൂടുതൽ കമ്പനി​കൾ ഈ വഴി​യി​ലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക ഇതോടെ ശക്തമായി​രി​ക്കുകയാണ്. മൈക്രോ സോഫ്റ്റ്, സ്നാപ് തുടങ്ങി​യ കമ്പനി​കളും ജീവനക്കാരെ കുറച്ചി​രുന്നു.

10 %

ചെലവുകൾ 10 ശതമാനമായി​ കുറയ്ക്കാനുള്ള നീക്കത്തി​ലായി​രുന്നു മെറ്റ.