holger-rune

പാരീസ് : സെർബിയൻ സൂപ്പർ താരം നൊവാക്ക് ജോക്കോവിനെ ഫൈനലിൽ അട്ടിമറിച്ച് ഡെന്മാർക്കിന്റെ കൗമാരതാരം ഹോൾഗർ റൂനെ പാരീസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത ഹോൾഗർ റൂനെ 3-6,6-3,7-5 എന്ന സ്കോറിനാണ് നൊവാക്കിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് നേടി വിജയം ഉറപ്പിച്ചുനിന്ന നൊവാക്കിനെ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഡാനിഷ് താരം അപ്രസക്തനാക്കുകയായിരുന്നു. തന്റെ 39-ാമത്തെ മാസ്റ്റേഴ്സ് കിരീടം നേടാനുള്ള അവസരമാണ് നൊവാക്കിന് റൂനെ നിഷേധിച്ചത്.