
എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം),എം.എസ്‌സി. ബയോടെക്‌നോളജി,എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് 2020-2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 23 വരെ നടത്തുന്നതാണ്.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
14,16,18 തീയതികളിലെ ബി.എ./ബി.കോം. ആന്വൽ സ്‌കീം പരീക്ഷകൾക്കും 15,17,21,23,25,28 തീയതികളിലെ നാലാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.
കോം./ബി.ബി.എ./ബി.സി.എ.(വിദൂരവിദ്യാഭ്യാസം) പരീക്ഷകൾക്കും കൊല്ലം എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുളള വിദ്യാർത്ഥികൾ വടക്കേവിള എസ്.എൻ.കോളേജ് ഒഫ് ടെക്‌നോളജിയിൽ പരീക്ഷ എഴുതണം.പരീക്ഷാസമയത്തിലോ മറ്റു തീയതികളിലെ പരീക്ഷാകേന്ദ്രത്തിലോ മാറ്റമില്ല.
പരീക്ഷാവിജ്ഞാപനം
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ
വെബ്‌സൈറ്റിൽ.
ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ്
കേരളസർവകലാശാല 2015-2016 അദ്ധ്യയനവർഷം മുതൽ തമിഴ്‌നാട് അണ്ണാമലൈ സർവകലാശാല ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ പ്രോഗ്രാമുകൾക്ക് നിലവിൽ യു.ജി.സി.യുടെ അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും letter No.B1/200/2022/HEDN dtd 2022 ജൂലായ് 25 പ്രകാരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിഷയം കേരളസർവകലാശാലയുടെ 2022 സെപ്തംബർ 16ൽ നടന്ന അക്കാഡമിക് കൗൺസിലിൽ പരിഗണിച്ചു.തീരുമാനങ്ങൾ ഇങ്ങനെ 2015-2016 അദ്ധ്യയനവർഷം മുതൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് അണ്ണാമലൈ സർവകലാശാല മോഡ് വഴി നടത്തിയ പ്രോഗ്രാമുകൾക്ക് കേരളസർവകലാശാലയുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി.2017 അദ്ധ്യയനവർഷത്തിനു മുൻപ് അഡ്മിഷൻ നേടിയ ബിരുദങ്ങൾക്ക് നാളിതുവരെ കേരളസർവകലാശാല നൽകിയ യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് സാധുത ഉണ്ടായിരിക്കും.