
ന്യൂഡൽഹി: നവംബറിൽ ഇതുവരെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 295 ഡെങ്കിപ്പനി കേസുകൾ. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 2,470 ആയി.
ഒക്‌ടോബറിൽ 1,238 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒക്ടോബർ 26 വരെ ആകെ 2,175 പേർക്ക് രോഗം ബാധിച്ചിരുന്നു. ഈ വർഷം നഗരത്തിൽ 207 പേർക്ക് മലേറിയവും, 41 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 നവംബർ 4 വരെ 1,59,202 വീടുകളിൽ കൊതുക് ലാർവകളുടെ പ്രജനനം കണ്ടെത്തിയതായി എം.സി.ഡി റിപ്പോർട്ട് പറയുന്നു.
ഡെങ്കിപ്പനി കണക്കുകൾ
 2017 നവംബറിലെ ഡെങ്കി രോഗികൾ- 4,188
 2018ൽ- 1,875
 2019ൽ- 1301
 2020ൽ- 722
 2021ൽ- 2708