vande-bharat

ചെന്നൈ: ചെന്നൈ - ബംഗളൂരു - മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ചെന്നൈയിലെ എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ ആരംഭിച്ചു. ചെന്നൈ - മൈസൂർ വന്ദേ ഭാരത് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. തെക്കേ ഇന്ത്യയിൽ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്‌സ്‌പ്രസാണിത്. രാജ്യത്തെ അഞ്ചാമത്തേതും.