
അസാം: ഇന്ത്യ-ഭൂട്ടാൻ അതിർത്തിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു ജവാന് ദാരുണാന്ത്യം. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യ - ഭൂട്ടാൻ അതിർത്തിയിലെ തമുൽപൂരിന് സമീപം ഇന്നലെയാണ് അപകടമുണ്ടായത്. കരസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. പരിക്കേറ്റ സൈനികരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗുവാഹത്തിയിലെ പ്രതിരോധ വകുപ്പ് പി.ആർ.ഒ അറിയിച്ചു. നരേംഗി ആർമി കാന്റിൽ നിന്ന് സൈനിക വാഹനം അപകടസ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.