saudi

ദുബായ്: ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ആദരം അർപ്പിച്ച് 1963ലെ ഐക്കോണിക്ക് ചിത്രം പുനഃസൃഷ്ടിച്ചു. പ്രവാസി മലയാളിയായ അജ്മൽ പൊയക്കര മഹമൂദാണ് ദുബായിൽ ചിത്രം പുനഃസൃഷ്ടിച്ചത്.

1963ൽ ഇന്ത്യയിലെ ആദ്യ റോക്കറ്റ് കേരളത്തിലെ തുമ്പയിൽ നിന്നാണ് വിക്ഷേപിച്ചത്. അവിടെത്തേയ്ക്ക് വിക്ഷേപണത്തിനായി റോക്കറ്രിന്റെ ഒരു ഭാഗം സെെക്കിളിൽ വച്ച് കൊണ്ട് പോകുന്ന ചിത്രം പ്രശസ്തമാണ്. ഈ സംഭവമാണ് അജ്മൽ പുനഃസൃഷ്ടിച്ചത്. അതിനായി വെള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ച അജ്മൽ തന്റെ സെെക്കിളിന്റെ പുറകിൽ ഒരു കോൺ പോലുള്ള വസ്തുവും വച്ച് ദുബായ് റെെഡിൽ പങ്കെടുത്തു. ഇത് ഈ വർഷത്തെ റെെഡിൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

'ഞാൻ ഒരു മലയാളിയാണെന്നും എന്റെ നാടിനും അവിടുത്തെ ജനങ്ങൾക്കും ആദരം അർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. 1963 നവംബറിലാണ് തുമ്പയിൽ നിന്ന് റോക്കറ്ര് വിക്ഷേപിച്ചത്. ദെെനംദിന പ്രവർത്തനങ്ങൾക്കും റോക്കറ്ര് വിക്ഷേപണം പോലെയുള്ള ചരിത്രത്തെ മാറ്റി മാറിക്കുന്ന സംഭവങ്ങളിലും മുൻകാലങ്ങളിൽ സെെക്കിൾ വഹിച്ച പങ്ക് എടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നുയെന്നും' അജ്മൽ പറ‌ഞ്ഞു.

ദുബായിൽ ജോലി ചെയ്യുന്ന 31കാരനായ അജ്മൽ എല്ലാ വർഷവും ഓരോ തീമിലാണ് ദുബായ് റെെഡിൽ പങ്കെടുക്കുന്നത്.

ദുബായ് റെെഡ്

ജനങ്ങളുടെ വ്യായാമ ശീലങ്ങൾ വളർത്തിയെടുക്കുന്നത്നായി ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുബായി ഫിറ്റ്നെസ് ചാലഞ്ചിന്റെ ഭാഗമായാണ് ദുബായി റെെഡ് നടത്തുന്നത്. ഷെയ്ഖ് സായിദ് റോഡിലുടെ ആയിരക്കണക്കിന് സെെക്കിളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പലരും കുടുംബത്തോടൊപ്പമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.