ff

പാലക്കാട് : ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിക്ക് വിദേശത്ത് നിന്ന് വധഭീഷണി. നാർക്കോട്ടിക്ക് ഡിവൈ.എസ്.പി അനിൽകുമാറിനാണ് ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭീഷണി കോളെത്തിയത്. ശവപ്പെട്ടി തയ്യാറാക്കി വച്ചോളൂ എന്നായിരുന്നു ഭീഷണി സന്ദേശമെന്ന് അനിൽകുമാർ പറഞ്ഞ‍ു. കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റുചെയ്തതിനാലാണ് ഭീഷണി. ‌

അതേസമയം ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. പി.എഫ്.ഐ ഏരിയാ പ്രസിഡന്റ് അൻസാ‍ർ,​ അഷറഫ് എന്നിവരാണ് പിടിയിലായത്. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 16നായിരുന്നു മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.