up-police

അംബേദ്കർ നഗർ: അംബേദ്കർ പ്രതിമയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിൽ സ്ത്രീകളെയടക്കം യുപി പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്കും നാല് പൊലീസുകാർക്കും പരിക്കറ്റതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പൊലീസ് നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു . ഇതിന് പിന്നാലെ കൃത്യ നിർവഹണത്തിനെത്തിയ പൊലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായതിനാൽ സ്വയം പ്രതിരോധത്തിനായി ലാത്തിച്ചാർജ് നടത്തേണ്ടി വന്നു എന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.

വാസിദ്പുരിലെ അംബേദ്കർ പ്രതിമയ്ക്ക് ചുറ്റും കോർപ്പറേഷൻ ചുറ്റുമതിൽ കെട്ടിയതിനെതിരെ ഞായറാഴ്ചയാണ് സ്തീകളടക്കമുള്ള പ്രദേശവാസികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇതിനെ തുടർന്ന് മതിൽ നിർമാണം തടസ്സപ്പെട്ടതോടെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസിനും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് ലാത്തിചാർജ് നടന്നത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കയ്യിൽ കിട്ടിയ വടികളുമായി സ്ത്രീകളെയടക്കം പൊലീസ് ക്രൂരമായി മർദ്ദിച്ചതായാണ് ആക്ഷേപം. രണ്ട് പൊലീസ് വാഹനങ്ങൾക്കും തഹസീൽദാറുടെ വാഹനത്തിനും സംഭവത്തിൽ കേടുപാട് സംഭവിച്ചു.

അംബേദ്കർ പ്രതിമയെ അജ്ഞാതർ കറുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കിയതിന് പിന്നാലെയാണ് ചുറ്റുമതിൽ നിർമാണം കോർപ്പറേഷൻ ആരംഭിച്ചത്. പ്രതിമ നിലവിലുള്ല ഭൂമിയും തർക്കപ്രദേശമാണ്. പ്രതിമയിൽ പെയിന്റ് ഒഴിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് ഇന്നത്ത സംഘർഷമുണ്ടായത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്.

They say in Indian culture, women are seen as goddesses!
Male Police officers in UP, India barbarically beating up Dalit women. pic.twitter.com/8J6pFPfaho

— Ashok Swain (@ashoswai) November 6, 2022