
ന്യൂഡൽഹി: നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റപ്പുലികളിൽ രണ്ടെണ്ണത്തെ സ്വതന്ത്രമാക്കി. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഇവ മാനിനെ വേട്ടയാടിപ്പിടിച്ചു. ഫ്രെഡിയും എൽട്ടൺ എന്നീ ചീറ്റകളെയാണ് സ്വതന്ത്രമാക്കിയത്.
സെപ്തംബർ 17 മുതൽ ക്വാറന്റൈനിലായിരുന്ന ഇവയെ ശനിയാഴ്ചയാണ് തുറന്നുവിട്ടത്. ചീറ്റകൾ ആരോഗ്യത്തോടെയിരിക്കുകയാണെന്നും സജീവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചീറ്റകളെ നിലവിൽ ആറ് ചുറ്റുപാടുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. ബീഫാണ് ഇവർക്ക് നൽകുന്ന തീറ്റ. എട്ട് ചീറ്റകളെയാണ് നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.