
തിരുവനന്തപുരം: കൈരളി,മീഡിയാ വൺ ചാനൽ പ്രതിനിധികളെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറക്കിവിട്ട ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് വാ മൂടിക്കെട്ടി പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി ഡോ.ഷിജൂഖാൻ, ട്രഷറർ വി.എസ്.ശ്യാമ, ജില്ലാ വൈസ് പ്രസിഡന്റ് കെ.സജീവ്, ജോ.സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ വിദ്യാമോഹൻ, അഡ്വ.അമൽ,അഞ്ചു, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മഹേഷ്, വിനേഷ്, ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.