football

ദോഹ : ഈ മാസം 20ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബാളിന്റെ അവസാന വട്ട തയ്യാറെടുപ്പുകളിലേക്ക് കടന്ന് കിരീട പ്രതീക്ഷയുള്ള കരുത്തന്മാരായ ബ്രസീലും അർജന്റീനയും. ബ്രസീൽ കോച്ച് ടിറ്റെ ലോകകപ്പിനുള്ള തന്റെ 26 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും. എന്നാൽ ഒൗദ്യോഗികപ്രഖ്യാപനത്തിന് മുന്നേ സോഷ്യൽ മീഡിയിൽ ചില മാദ്ധ്യമപ്രവർത്തകർ ബ്രസീൽ ടീം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അതേസമയം ലോകകപ്പിന് മുന്നോടിയായി 31 കളിക്കാരുടെ പട്ടിക അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സമർപ്പിച്ചു. സ്‌കലോനി ലോകകപ്പിനുള്ള തന്റെ പ്രാഥമിക കളിക്കാരുടെ പട്ടിക 46 ൽ നിന്ന് 31 ആയി ചുരുക്കുകയായിരുന്നു.കളിക്കാരുടെ അന്തിമ പട്ടിക ഫിഫയ്ക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14 ആണ്.

പരിക്കു മൂലം സംശയത്തിലുള്ള ലോ സെൽസോയെ സ്‌കലോനി 31 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..ഈ 31 പേരിൽനിന്നും 5 താരങ്ങളെ ഒഴിവാക്കി കൊണ്ടാണ് അർജന്റീന ഫൈനൽ സ്‌ക്വാഡ് പുറത്തുവിടുക.

ലൂക്കാസ് ഒകാംപോസ്,ജിയോവാനി സിമിയോണി, എമിലിയാനോ ബ്യൂണ്ടിയ,മാർക്കോസ് സെനെസി എന്നിവരാണ് അവസാന 31 ൽ ഇടം നേടാൻ സാധിക്കാത്ത പ്രമുഖ താരങ്ങൾ.അഗസ്റ്റിൻ മാർഷെസിൻ, അഗസ്റ്റിൻ റോസി, ഫാകുണ്ടോ മദീന, നെഹുവെൻ പെരെസ്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട,നിക്കോളാസ് ഡൊമിംഗ്യൂസ്, മാക്സിമിലിയാനോ മെസ, ജിയോവാനി സിമിയോണി, എമിലിയാനോ ബ്യൂണ്ടിയ, സോ മലെജാന്തോ അലാരിയ, സോ മലെജാന്തോ അലാരിയ എന്നിവരാണ് 41 പേരുടെ പട്ടിക 31 ആക്കിയപ്പോൾ ഒഴിവാക്കിയ താരങ്ങൾ.

31 പേരുടെ പട്ടിക :എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി, ജുവാൻ മുസ്സോ, നഹുവൽ മൊലിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജെർമെയ്ൻ പെസെല്ല, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ പാർഗൊ ഫോയ്ത്ത് ,അലക്സിസ് മാക് അലിസ്റ്റർ,ഗൂഡോ റോഡ്രിഗസ്,അലെജാൻഡ്രോ പാപ്പു ഗോമസ്,എൻസോ ഫെർണാണ്ടസ്,തിയാഗോ അൽമാഡ,ലയണൽ മെസ്സി,ലൗട്ടാരോ മാർട്ടിനെസ്,ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്,പോളോ ഡിബാല,നിക്കോളാസ് ഗോൺസാലസ്,ജോആംഗൽ കോറിയ