ee
ee

ക്ഷണവുമായി,മുന്നാക്ക സംവരണത്തെ അനുകൂലിച്ച് വിധി പ്രസ്താവിച്ച സുപ്രീം കോടതി

ഭൂരിപക്ഷ ബെഞ്ചിലെ ജസ്റ്റിസ് ബേല ത്രിവേദിയും, ജസ്റ്റിസ് ജെ.ബി പർദ്ദിവാലയും. നിലവിലെ സംവരണ രീതി പുനരവലോകനം ചെയ്യണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജാതി വ്യവസ്ഥ മാത്രമല്ല സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് അവകാശമുണ്ട്. മുന്നാക്ക സംവരണം വിവേചനപരമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കാമെന്നും ജസ്റ്റിസ് ബെല എം. ത്രിവേദി വ്യക്തമാക്കി. ജാതി സംവരണം അനിശ്ചിത കാലത്തേക്ക് തുടരരുതെന്ന് ജസ്റ്റിസ് ജെ.ബി പർദ്ദിവാലയും വ്യക്തമാക്കി. മുന്നാക്ക സംവരണത്തോട് യോജിപ്പാണ്. എന്നാൽ, സംവരണം സ്ഥാപിത താല്പര്യത്തിന് വളം വയ്ക്കുന്നതാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 15,16 അനുഛേദങ്ങൾ ഭേദഗതി ചെയ്ത് 2019 ജനുവരിയിൽ പാർലമെന്റ് പാസ്സാക്കിയ 103-ാം ഭേദഗതി നിയമത്തിലൂടെ മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെതിരെ നൽകിയ 39 ഹർജികളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദിം. ഹർജികളിൽ സെപ്റ്റംബർ 13 മുതൽ ആറര ദിവസം ഭരണഘടനാ ബെഞ്ച് തുടർച്ചയായി വാദം കേട്ടിരുന്നു.

സംവരണ വിഭാഗങ്ങളുടെ നിലവിലെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട്. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരായ നടപടിയല്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

.