jaishankar

മോസ്കോ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തി. റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറൊവ്, വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് എന്നിവരുമായി അദ്ദേഹം ഇന്ന് മോസ്കോയിൽ വച്ച് ചർച്ച നടത്തും.

പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ജയശങ്കർ സന്ദർശിക്കുമോ എന്ന് വ്യക്തമല്ല. നവംബർ 15 - 16 തീയതികളിൽ ഇൻഡോനേഷ്യയിലെ ബാലിയിൽ ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ജയശങ്കറിന്റെ റഷ്യ സന്ദർശനം. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിൽ ആദ്യമായാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷം അവസാനം റഷ്യ സന്ദർശിച്ചേക്കും.

അതേ സമയം, ഇന്ത്യയും റഷ്യയും കൂടുതൽ നീതിയുക്തവും ബഹുകേന്ദ്രീകൃതവുമായ ലോകക്രമത്തിന്റെ രൂപീകരണത്തിനായി നിലകൊള്ളുന്നതായി ജയശങ്കർ - ലവ്‌റോവ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാണിജ്യം, നിക്ഷേപം, ഊർജം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും നയതന്ത്ര ചർച്ച നടത്തും.