img22
കേരള ബാങ്ക് ക്ഷീര മിത്ര വായ്പ ബ്രോഷർ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. ലാലുവിന് നൽകി പ്രകാശനം ചെയ്യുന്നു

തി​രുവനന്തപുരം: കേരളത്തിലെ ക്ഷീര കർഷകരുടെ പുനരുദ്ധാരണവും സാമ്പത്തികോന്നമനത്തി​നുമായി​ കേരള ബാങ്കിൽ ക്ഷീരമിത്ര വായ്പകൾ വിതരണം ആരംഭിച്ചു. ബാങ്കിൽ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർ, ക്ഷീര സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് പരമാവധി രണ്ട് ലക്ഷം രൂപവരെ വായ്പ ലഭിക്കും. കേരള ബാങ്കിന്റെ ശാഖകൾ വഴിയാണ് വായ്പ അനുവദിക്കുന്നത്.
നിലവിലുള്ള ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ സഹായം പരമാവധി ലഭിക്കുന്നതിനുള്ള
ക്ഷീരമിത്ര കെ.സി​.സി​ പലിശ ഇളവോടെ 4ശതമാനം പലിശ നിരക്കിൽ ഹ്രസ്വകാല വായ്പയായും അനുവദിക്കും. ക്ഷീര മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ഷീരമിത്ര എം.ടി​ 9ശതമാനം പലിശ നിരക്കിൽ മദ്ധ്യകാല വായ്പയായിട്ടുമാണ് അനുവദിക്കുന്നത്. ക്ഷീര കർഷകരുടെ മറ്റിതര കാർഷിക ആവശ്യങ്ങൾക്ക് ക്ഷീരമിത്ര വായ്പ ഉൾപ്പെടെ പരമാവധി 3 ലക്ഷം രൂപ വരെ സ്‌കെയിൽ ഒഫ് ഫിനാൻസിന് വിധേയമായി കെ.സി​.സി​ വായ്പയായി അനുവദിക്കും. കേരള ബാങ്ക് ക്ഷീരമിത്ര വായ്പ്പയുടെ ബ്രോഷർ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രകാശനം ചെയ്തു. വായ്പ ബ്രോഷർ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. ലാലു സ്വീകരിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങൾ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ബാങ്ക് ജനറൽ മാനേജർമാർ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.