 
ചെന്നൈ: എസ്. ആർ. എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സ് പഠിച്ച 15 വിദ്യാർതികൾക്ക് അമേരിക്കയിൽ നിയമനം. ദക്ഷിണ കാലിഫോർണിയയിലെ പീഡിയാട്രിക് ആശുപത്രിയിലാണ് ഇവർക്ക് കാമ്പസ് ഇന്റർവ്യു വഴി നിയമനം ലഭിച്ചത്.
വർഷം 58 ലക്ഷം രൂപയാണ് നിയമനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രതിഫലം. ഓട്ടിസം ബാധിച്ച വിദ്യാർത്ഥികളെ പഠിക്കാൻ സഹായിക്കുന്നതോടൊപ്പം കുട്ടികളിലെ ജന്മനായുള്ള പോരായ്മകൾ മനസിലാക്കി ചികിത്സ നൽകുകയുമാണ് ജോലി.
ഒക്യുപ്പേഷണൽ തെറാപ്പിയിൽ ബിരുദം നേടിയ ശേഷം മെഡിക്കൽ പി.ജി കോഴ്സ് പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് നിയമനം ലഭിച്ചതെന്ന് എസ്. ആർ. എം പ്രോ. വൈസ് ചാൻസലർ ലെഫ്. കേണൽ ഡോ. എ. രവികുമാർ പറഞ്ഞു.
പി. ജി കോഴ്സ് കഴിഞ്ഞ് എസ്. ആർ. എം മെഡിക്കൽ കോളേജിൽ പ്രവർത്തന പരിചയമുള്ളവരാണ് നിയമനം ലഭിച്ച 15 പേരും. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിച്ച് രണ്ടോ മൂന്നോ വർഷത്തിനകം മറ്റ് കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പഠനം നടത്താൻ സഹായിക്കുന്ന ചികിത്സാ കേന്ദ്രം രണ്ടു വർഷമായി എസ്. ആർ. എമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രോ വൈസ് ചാൻസലർ ഡോ. എ. രവികുമാർ പറഞ്ഞു. രാജ്യത്ത് ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ വളരെ പരിമിതമാണെന്ന് പ്രോ. വൈസ് ചാൻസലർ പറഞ്ഞു.