
പത്തനംതിട്ട: ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ കൗൺസലിംഗിൽ ഗർഭത്തിന് ഉത്തരവാദി പ്ലസ് വൺ വിദ്യാർത്ഥിയായ 17കാരനാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിത്. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ ആറൻമുള പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയും 17കാരനും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. 2018 ഏപ്രിൽ മുതൽ ഇവർ സൗഹൃദത്തിലാണ്. 2019ലെ വേനലവധിക്കായിരുന്നു ആദ്യ പീഡനം. പിന്നീട് രണ്ടുതവണ പെൺകുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ ജൂൺ മാസങ്ങളിൽ പെൺകുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.